എന്‍.ജി.ഒ സംഘ് സംസ്ഥാന സമ്മേളനം ഡിസം 9,10, 11 തീയ്യതികളില്‍
Dec 1, 2011, 09:30 IST
കാസര്‍കോട്: കേരള എന്‍.ജി.ഒ സംഘ് സംസ്ഥാന സമ്മേളനം ഡിസംബര്‍ 9, 10, 11 തീയ്യതികളില്‍ കോഴിക്കോട് വെച്ച് നടക്കും. കര്‍ണ്ണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, സംസ്ഥാന വനം-പരിസ്ഥിതി വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര്, പ്രശസ്ത ചരിത്രകാരന് എം.ജി.എസ് നാരായണന്, പ്രശസ്ത സാഹിത്യകാരി പി. വത്സല, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, എളമരം കരീം എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. സിദ്ദീഖ്, ആര്.ആര്.കെ.എം.എസ്. അഖിലേന്ത്യ പ്രസിഡന്റ് സി.എച്ച്. സുരേഷ്, ജെ. നന്ദകുമാര്‍, കെ. ഗോപാലന് കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Kasaragod, Conference, NGO-sangh