പ്ലാസ്റ്റിക്കിനെതിരെ കുട്ടികള്‍ രംഗത്ത്
Dec 20, 2011, 10:49 IST
പിലിക്കോട്: ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയുയര്‍ത്തുന്ന പ്ലാസ്റ്റിക്കിനെതിരെ കുട്ടികള്‍ രംഗത്ത്. പിലിക്കോട് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിതസേനയുടെ ആഭിമുഖ്യത്തിലാണ് പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ക്ലാസ് മുറികളില്‍ നിന്നുതന്നെ കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിദ്യാലയത്തിലെ ക്ലാസ് മുറികളെല്ലാം പ്ലാസ്റ്റിക് മാലിന്യ ബക്കറ്റുകള്‍ക്ക് പകരം ചൂരല്‍ കുട്ടകള്‍ ഇടം പിടിച്ചു കഴിഞ്ഞു. പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തങ്ങള്‍ വരും ദിവസങ്ങളില്‍ സജീവമാകും. പ്ലാസ്റ്റിക് വിരുദ്ധ പദ്ധതിയുടെ ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി പി കോരന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്, ഹെഡ് മാസ്റ്റര്‍ സേതുമാധവന്, കെ ജയചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Plastic, Students, GHSS-Pilicode, Kasaragod