city-gold-ad-for-blogger

പെരുന്നാള്‍ തലേന്ന് പടക്കം പൊട്ടിച്ചതിനെതിരെ അമര്‍ഷം വ്യാപകം

പെരുന്നാള്‍ തലേന്ന് പടക്കം പൊട്ടിച്ചതിനെതിരെ അമര്‍ഷം വ്യാപകം
കാസര്‍കോട്: പെരുന്നാള്‍ തലേന്ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ ഒരുസംഘം യുവാക്കള്‍ പടക്കം പൊട്ടിച്ചതിനെതിരെ അമര്‍ഷം വ്യാപകമാകുന്നു. കാസര്‍കോട് സൗഹൃദവേദിയുടെ അഭ്യര്‍ത്ഥനപോലും മാനിക്കാതെയാണ് ചില യുവാക്കള്‍ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പടക്കം പൊട്ടിച്ചത്. കഴിഞ്ഞ വര്‍ഷം സൗഹൃദവേദിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ചിലരും പടക്കം പൊട്ടിക്കലിന് നേതൃത്വം കൊടുത്തതാണ് അമര്‍ഷം ശക്തമാകാന്‍ കാരണമായത്.
കഴിഞ്ഞ ഏതാനും പെരുന്നാള്‍ നാളുകളില്‍ കാസര്‍കോട്ട് യാതൊരുവിധ അനിഷ്ഠസംഭവങ്ങളുമില്ലാതെ പെരുന്നാള്‍ ആഘോഷിക്കാന്‍
കഴിഞ്ഞത് കാസര്‍കോട് സൗഹൃദവേദിയുടെയും, ഇമാമുമാരുടെയും കൂട്ടായ പ്രവര്‍ത്തനത്തെ തുടര്‍ന്നായിരുന്നു. ഇത്തവണയും പെരുന്നാള്‍ സമാധാനപരമായി ആഘോഷിക്കാന്‍ സൗഹൃദവേദിയും, പണ്ഡിതരും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍പറത്തിക്കൊണ്ടാണ് ചിലര്‍ സമാധാനം തകര്‍ക്കുന്ന നിലയില്‍ പടക്കം പൊട്ടിച്ചത്. രണ്ട് വര്‍ഷ് മുമ്പ് കാസര്‍കോട്ട് പെരുന്നാള്‍ തലേന്ന് നടത്തിയ പടക്കംപൊട്ടിക്കലും ബൈക്ക് റൈസിങ്ങും വന്‍ അക്രമങ്ങള്‍ക്ക വഴിമരുന്നിട്ടിരുന്നു. ഞായറാഴ്ച രാത്രി പുതിയ ബസ്
സ്റ്റാന്‍ഡില്‍ പടക്കംപൊട്ടിച്ചപ്പോള്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും പ്രശ്‌നം വഷളാക്കെണ്ടെന്നു കരുതി ഇടപെടാതെ മാറി നില്‍ക്കുകയായിരുന്നു. വിശ്വാസികള്‍ ഒന്നടങ്കം സമാധാനപരമായി പെരുന്നാള്‍ ആഘോഷത്തിന് തയ്യാറെടുക്കുമ്പോള്‍ ചിലര്‍ എല്ലാവിധ വാക്കുകളും ലംഘിച്ചുകൊണ്ട് പടക്കം പൊട്ടിക്കലിനും മറ്റും നേതൃത്വം നല്‍കിയത് വിശ്വാസികളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

Keywords: Kasaragod, Eid, New-Busstand, കാസര്‍കോട് , പെരുന്നാള്‍, പടക്കം 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia