സമസ്ത ഈദ് മുലാഖാത്ത് ശ്രദ്ധേയമായി
Nov 9, 2011, 16:58 IST
മനാമ: ബലി പെരുന്നാള്‍ സുദിനത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ സംഘടിപ്പിച്ച 'ഈദ് മുലാഖാത്ത് 32' പെരുന്നാള്‍ സംഗമവും കലാവിരുന്നും ശ്രദ്ധേയമായി. മനാമ കേന്ദ്ര മദ്രസ്സാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സമസ്ത കോ-ഓര്‍ഡിനേറ്റര്‍ അബ്ദു റസാഖ് നദ് വി പെരുന്നാള്‍ സന്ദേശം നല്കി.തുടര്‍ന്ന് നടന്ന കുട്ടികളുടെ കലാപരിപാടികള്‍ക്കും കലാനിശക്കും സഈദ് ഇരിങ്ങല്‍, അശ്റഫ് മലയില്‍, നൌഷാദ് പാപ്പിനിശ്ശേരി, റസാഖ് മൌലവി, അബ്ദു റഊഫ് നന്തി, ശിഹാബ് കോട്ടക്കല്‍, ലത്വീഫ് ചേരാപുരം, ടി. മുഹമ്മദലി, ബക്കര്‍, ശഹീര്‍ കാട്ടാമ്പള്ളി എന്നിവര്‍ നേതൃത്വം നല്കി.
Keywords: Samastha, Eid, Celebration, Manama, Gulf








