പതിനേഴുകാരനെ മണല്‍മാഫിയ സംഘം മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്
Nov 19, 2011, 11:18 IST
കാസര്‍കോട്: ഒരാഴ്ച മുമ്പ് മണല്‍മാഫിയ സംഘം പതിനേഴുകാരനെ അടിച്ചുപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിതാവിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇച്ചിലംകോട്ടെ ബിആര്‍എം ഹൗസില്‍ ബി.എം.മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് ഇച്ചിലംങ്കോട്ടെ ബഷീര്‍(30), മൊയ്തീന്(38), ഹസന്(33) എന്നവര്‍ക്കെതിരെയാണ് കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തത്.
മണല്‍കടത്ത് സംഭവത്തില്‍ പോലീസിന് വിവരം നല്‍കിയതിന്റെ പേരിലാണ് മുഹമ്മദ് കുഞ്ഞിയുടെ മകന് ഫയാസിനെ(17) ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ഫയാസ് കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെങ്കിലും പോലീസ് കേസെടുക്കാനോ അന്വേഷണം നടത്താനോ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പിതാവ് മുഹമ്മദ് കുഞ്ഞി കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.

Keywords: Kasaragod, Case, Assault, court-order,