കല്ലുരാവിയില്‍ തീവെച്ച് നശിപ്പിച്ച പോലീസ് ജീപ്പ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു
Oct 18, 2011, 15:16 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാഴ്ച്ച മുമ്പ് കല്ലുരാവിയില്‍ അക്രമി സംഘം തീവെച്ച് നശിപ്പിച്ച പോലീസ് ജീപ്പ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ഫോറന്‍സിക് സംഘം പരിശോധനയ്ക്കെത്തിയത്. കത്തിനശിച്ച ജീപ്പിന്റെ അവശിഷ്ടങ്ങളും ചാരവും വിദ്ഗധ പരിശോധനയ്ക്കായി ശേഖരിച്ചു. ജീപ്പിന്റെ റേഡിയേറ്ററും പരിശോധനയ്ക്കായി കൊണ്ടുപോയി. നീലേശ്വരം സി.ഐ പി.കെ. സുനില്‍കുമാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.
Keywords: Kanhangad-Clash, Forensic-enquiry, Kasaragod, Kalluravi
Photo: Kareem Kalluravi
Keywords: Kanhangad-Clash, Forensic-enquiry, Kasaragod, Kalluravi








