city-gold-ad-for-blogger
Aster MIMS 10/10/2023

ആഘോഷങ്ങള്‍ക്കിടയിലെ അനിഷ്ട സംഭവങ്ങള്‍; വ്യാപാരികളില്‍ ആശങ്ക

ആഘോഷങ്ങള്‍ക്കിടയിലെ അനിഷ്ട സംഭവങ്ങള്‍; വ്യാപാരികളില്‍ ആശങ്ക
കാസര്‍കോട്: ജില്ലയില്‍ അടിക്കടിയുണ്ടാവുന്ന അനിഷ്ട സംഭവങ്ങളും, അക്രമങ്ങളും തുടര്‍ന്ന് ദിവസങ്ങളോളം നഗരത്തിലുണ്ടാകുന്ന നിരോധനാജ്ഞയും വ്യാപാരി സമൂഹത്തെ ഏറെ ആശങ്കയിലാക്കിയിലാക്കുന്നു. പലപ്പോഴും കുഴപ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൂടുതലും വിശേഷ ആഘോഷ ദിവസങ്ങള്‍ക്കിടയിലാണ്. ഇതൊരു ആസൂത്രിതമായ നീക്കമായാണ് വ്യാപാരികള്‍ നോക്കി കാണുന്നത്.
കാഞ്ഞങ്ങാട് അക്രമ സംഭവങ്ങള്‍ രാഷ്ട്രീയത്തിന്റെയോ, വിഭാഗീയതയുടെയോ പേരിലുണ്ടായിരുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനവും ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്. മാഫിയ സംഘട്ടനങ്ങളും വ്യക്തിവിരോധനവുമൊക്കെ കാസര്‍കോട് ജില്ലയില്‍ പലപ്പോഴും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളായി ചിത്രീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് വ്യാപക അക്രമ സംഭവങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. നിസാര പ്രശ്‌നങ്ങളെ പെരുപ്പിച്ചും, കിംവദന്തികള്‍ പരത്തിയും അക്രമം വ്യാപിപ്പിക്കാന്‍ ആസൂത്രിതമായി നടത്തുന്ന ശ്രമങ്ങളെ മുന്‍കൂട്ടി കാണാന്‍ നിലവിലെ പോലീസ് സംവിധാനത്തിന് കഴിയാതെ പോകുന്നതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നുണ്ട്. കാഞ്ഞങ്ങാട്ടെ അക്രമ സംഭവങ്ങളുമായി വ്യാപാരികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നാശനാഷ്ടങ്ങളാണ് നേരിട്ടത്. ഇവയ്ക്ക് നഷ്ടപരിഹാരം ആര് നല്‍കണമെന്ന് ഇനിയും വ്യക്തമല്ല. അക്രമ സംഭവങ്ങളുണ്ടാകുമ്പോള്‍ ആദ്യം എറിഞ്ഞുപൊളിക്കാന്‍ കിട്ടുന്നത് വ്യാപാരികളെയാണ്. അമിതമായ വാടകള്‍ നല്‍കിയും മറ്റും കടകള്‍ നടത്തുന്നവര്‍ക്ക് ഏറെ പ്രയാസമുണ്ടാകുന്നതും ഇത് തന്നെയാണ്. വിശേഷ ആഘോഷ ദിവസങ്ങളിലെങ്കിലും ടൗണുകളില്‍ ശക്തമായ പോലീസ് പെട്രോളിംഗ് വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ഒപ്പം തന്നെ ഇത്തരം സംഭങ്ങള്‍ക്ക് എന്നും തുടക്കമാവുന്ന കറന്തക്കാട്, മധൂര്‍, ഉളിയത്തടുക്ക, നുള്ളിപ്പാടി തുടങ്ങിയ പ്രദേശങ്ങള്‍ സ്ഥിരമായ പോലീസ് ഹെഡ് പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Keywords: Kasaragod, Attack,

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL