city-gold-ad-for-blogger
Aster MIMS 10/10/2023

'ക്ലിന്‍ മേല്‍പറമ്പ് 2011' ചന്ദ്രഗിരി ക്ലബ്ബ് മാതൃകയായി

'ക്ലിന്‍ മേല്‍പറമ്പ് 2011' ചന്ദ്രഗിരി ക്ലബ്ബ് മാതൃകയായി
മേല്‍പറമ്പ്: പകര്‍ച്ചപനിയും മറ്റു മാരകരോഗങ്ങളും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് ചന്ദ്രഗിരി സ്‌കൂളിന്റെ സഹകരണത്തോടെ ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ ' ക്ലിന്‍ മേല്‍പറമ്പ് 2011' സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം പരിപാടി സംഘടിപ്പിച്ചു. ക്ലബ്ബ് മെമ്പര്‍മാര്‍ക്ക് പുറമെ ടാക്‌സി ഡ്രൈവര്‍മാരുടെയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും സഹകരണം കൊണ്ട് മേല്‍പറമ്പിനെ മാലിന്യമുക്ത നഗരമാക്കി മാറ്റി.
പരിസ്ഥിതി പ്രവര്‍ത്തകനും കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐയുമായ ഡോ.ബാലകൃഷ്ണന്‍ ക്ലിന്‍ മേല്‍പറമ്പ് 2011 എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിശ സഹദുള്ള, നാടക സംവിധായകന്‍ റഫീഖ് മണിയങ്ങാനം(ക്ലബ്ബ് പ്രസിഡന്റ്), നാസിര്‍ ഡിഗോ, മന്‍സൂര്‍ ഒറവങ്കര, അശോകന്‍. പി.കെ, സിറാജ് മേല്‍പറമ്പ്, സിബി ബദറുദ്ദീന്‍, ജുനൈദ്, നസീര്‍ കൊപ്ര, മനാഫ്, ഷാഫി, എസ്.കെ ഇബ്രാഹിം, മജീദ്, സമീര്‍ തങ്ങള്‍, റഫീഖ്, താജുദ്ദീന്‍, സിറാജ്, സിദ്ദീഖ് സബ്ജി, ഫൈസല്‍ ടി.ആര്‍, സംഗീത്, ഹാഷിം, ശരീഫ് തങ്ങള്‍, സുഹൈല്‍, സലീം എം.എം.കെ, ജാബിര്‍, അജിത്, ഹനീഫ് ഒറവങ്കര, സുനൈബ്, സുമേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



 Keywords: Kasaragod, Melparamba, Chandhrigiri, Cleaning, School, Clean Melparamba 2011, Waste Dump.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL