ഓട്ടോ ഡ്രൈവറെ ട്രിപ്പ് വിളിച്ചു കൊണ്ടുപോയി തട്ടികൊണ്ടുപോയി മൂന്നംഗ സംഘം മര്‍ദ്ദിച്ചു
Oct 25, 2011, 13:34 IST
കാസര്‍കോട്: ഓട്ടോ ഡ്രൈവറെ ട്രിപ്പ് വിളിച്ചുകൊണ്ടുപോയി മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ബദിയടുക്ക ചെമ്പരിക്ക മാടത്തെ കെ.എ ജോസഫിന്റെ മകന് ജോമോന് ജോസഫ്(32)നെയാണ് പരപ്പ ബിരിക്കുളത്തേക്ക് ട്രിപ്പ് വിളിച്ചുകൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചത്. ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. ജോമോന് ജോസഫിനെ കാസര്‍കോട് ജനറല്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Assault, Auto-Driver, കാസര്‍കോട്, ക്രൂരമായി, മര്‍ദ്ദിച്ചു