city-gold-ad-for-blogger
Aster MIMS 10/10/2023

സമഗ്ര ആരോഗ്യ പദ്ധതി ശില്പശാല 27 ന്

സമഗ്ര ആരോഗ്യ പദ്ധതി ശില്പശാല 27 ന്
കാസര്‍കോട്: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍പ്പെടുത്തി ആരോഗ്യ മേഖലയില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ തയ്യാറാക്കുന്നതിനായി സമഗ്ര ആരോഗ്യ പദ്ധതി കര്‍മ്മപരിപാടി രൂപീകരണ ശില്പശാല 27 ന് ഉച്ചയ്ക്ക് 2 മണിക്ക് കാസര്‍ഗോഡ് കളക്ടറേറ്റില്‍ സംഘടിപ്പിക്കും. വരുന്ന 5 വര്‍ഷത്തേക്കുള്ള പ്ലാനുകളും, അടുത്ത വര്‍ഷം നടപ്പിലാക്കേണ്ട പ്രോജക്ടുകളുമാണ് ആസൂത്രണം ചെയ്യുന്നത്. ജില്ല അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന പ്രോജക്ടുകള്‍ക്ക് ഗ്രാമ, ബ്ലോക്ക്, നഗര, ജില്ലാ പഞ്ചായത്തുകളില്‍ രൂപം നല്‍കിയിട്ടാണ് ജില്ലാതല പദ്ധതി തയ്യാറാക്കുന്നത്.
ജില്ലയുടെ 12-ാം പദ്ധതി വിഹിതത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക വകയിരുത്തുന്നുണ്ട്. ജീവിതശൈലിരോഗങ്ങളുടെ വര്‍ദ്ധനവ്, നിയന്ത്രണ വിധേയമാക്കിയ രോഗങ്ങളുടെ തിരിച്ചുവരവ്, പുതിയ തരം രോഗങ്ങളുടെ പ്രത്യക്ഷപ്പെടല്‍, പ്രായാധിക്യമുള്ളവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍, കൂടിവരുന്ന ആത്മഹത്യ, അന്യസംസ്ഥാന തൊഴിലാളികള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, നഗരവത്കരണം, മാലിന്യ പ്രശ്‌നം, കുടിവെള്ള പ്രശ്‌നം കൂടാതെ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുന്നതിന് ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഇതിന്റെ ആദ്യഘട്ടമായി ജില്ലാതല ഗ്രൂപ്പിന്റെ പരിശീലനം പൂര്‍ത്തിയാക്കി. ബ്ലോക്ക്തല പരിശീലനങ്ങളും, പഞ്ചായത്ത്തല പ്രോജക്ട് ശില്പശാലകളും നടത്തും. ഗ്രാമപഞ്ചായത്ത് തല പ്രോജക്ടുകള്‍ തയ്യാറാക്കി, ബ്ലോക്ക്തലത്തിലും ജില്ലാതലത്തിലും ക്രോഡീകരണവും നടത്തും. ഒക്‌ടോബര്‍ 27 ന് നടക്കുന്ന ശില്പശാലയില്‍ ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരും, വിവിധവകുപ്പു മേധാവികളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Keywords: Kasaragod, Collectorate

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL