city-gold-ad-for-blogger
Aster MIMS 10/10/2023

ദൃശ്യഭാഷ്യമൊരുക്കി കാനത്തൂര്‍ യു.പി സ്‌കൂളിന്റെ കവ്യമോഹിതം ഡോക്യുമെന്ററി

ദൃശ്യഭാഷ്യമൊരുക്കി കാനത്തൂര്‍ യു.പി സ്‌കൂളിന്റെ കവ്യമോഹിതം ഡോക്യുമെന്ററി

കുറ്റിക്കോല്‍: ചങ്ങമ്പുഴയുടെ ജീവിതത്തിനും കവിതകള്‍ക്കും ദൃശ്യഭാഷ്യമൊരുക്കി കാനത്തൂര്‍ യുപി സ്‌കൂളിന്റെ കവ്യമോഹിതം ഡോക്യുമെന്ററി. ചങ്ങമ്പുഴയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ശൈശവം മുതല്‍ മരണം വരെയുള്ള ജീവിതവും ചങ്ങമ്പുഴ കവിതകളും കോര്‍ത്തിണക്കി ഡോക്യുമെന്ററി നിര്‍മിക്കുന്നത്. സ്‌കൂളിലെ 115 കുട്ടികള്‍ ഡോക്യുമെന്ററയില്‍ വേഷമിടുന്നുണ്ട്.
ശൈശവം മുതല്‍ ആരംഭിക്കുന്ന ഡോക്യുമെന്ററിയില്‍ ബാല്യവും കൗമാരവും യൗവ്വനവും ആവിഷ്‌കരിക്കുന്നുണ്ട്. ഇടപ്പള്ളിയുമായുള്ള ചങ്ങാത്തം, ആലുവയിലെ പഠനം, കോളേജ് ജീവിതം, പഠനം നിര്‍ത്തിവെച്ച് ആലപ്പുഴയില്‍ കയര്‍ തൊഴിലാളിയാകുന്നത്, നാട്ടിലേക്ക് തിരിച്ചുവന്നശേഷമുള്ള കുത്തഴിഞ്ഞ ജീവിതം, അച്യുതവാര്യര്‍ മാഷെ കണ്ടുമുട്ടല്‍ ജീവിതത്തിന്റെ വഴിത്തിരിവാകുന്നത് തുടങ്ങിയ സംഭവങ്ങളെല്ലാം ദൃശ്യവല്‍ക്കരിക്കുന്നുണ്ട്.
ദേവിയുമായുള്ള പ്രണയവും അത് ജീവിതത്തെ മാറ്റിമറിക്കുന്നതും സ്പന്ദിക്കുന്ന അസ്ഥിമാടത്തിന്റെ രചനയും ഇടപ്പള്ളിയുടെ മരണം തീര്‍ക്കുന്ന ശൂന്യതയില്‍ നിന്നും രമണന്‍ ഉണ്ടാകുന്നതും ദൃശ്യങ്ങളിലുണ്ട്. പട്ടാളത്തിലെ ജോലി, ട്യൂട്ടോറിയല്‍ അധ്യാപകനാവുന്നത്, ഭാര്യയുമായി തെറ്റിപ്പിരിഞ്ഞ ശേഷം തൃശൂര്‍ മംഗളോദയത്തില്‍ പ്രവേശിക്കുന്നതും എഡിറ്ററാകുന്നതും അസുഖം ബാധിക്കുന്നതും മരണവും എന്നിവയൊക്കെ ദൃശ്യഭംഗിയോടെ ഡോക്യുമെന്ററിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
കാനത്തൂര്‍ യുപി സ്‌കൂള്‍ പരിസരം, നെയ്യങ്കയം, കുറ്റിക്കോല്‍ വള്ളിവളപ്പ്, ആയംപാറ, മടിയന്‍കൂലോം, ഇടയിലക്കാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ചങ്ങമ്പുഴയായി സേതുകൃഷ്ണനും അമ്മയായി എം ശ്രീലക്ഷ്മിയും കൊച്ചമ്മുവായി സൗമ്യ കൃഷ്ണനും ഇടപ്പള്ളിയായി ഹരികൃഷ്ണനും വേഷമിടുന്നു. ഉദയന്‍ കുണ്ടംകുഴിയാണ് സംവിധാനം. തിരക്കഥ: പദ്മനാഭന്‍ ബ്ലാത്തൂര്‍. ബാലകൃഷ്ണന്‍ പാലക്കി ക്യാമറയും ജനന്‍ കാഞ്ഞങ്ങാട് ചമയവും പ്രസാദ് വെള്ളിക്കോത്ത് കലാസംവിധാനവും ജയവിജയ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സഹസംവിധാനം സനല്‍ പാടിക്കാനം. ദിനേശന്‍ തൃശൂരിന്റെ സംഗീത സംവിധാനത്തില്‍ സേതുലക്ഷ്മി, പ്രമോദ് പി നായര്‍, കൃഷ്ണകുമാര്‍ പള്ളിയത്ത് എന്നിവരാണ് ആലാപനം. അലിയാര്‍ ശബ്ദം നല്‍കുന്നു.
കുറ്റിക്കോല്‍ വള്ളിവളപ്പില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി സ്വിച്ചോണ്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് കെ ഗംഗാധരന്‍, വി നിര്‍മല, ഉദയന്‍ കുണ്ടംകുഴി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എ ബാലകൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു.


Keywords: Kuttikol, P.P Shyamala Devi, School, Documentary, ചങ്ങമ്പുഴ, കവിത, Poem, ജന്മശതാബ്ദി, ദൃശ്യഭാഷ്യ, കാനത്തൂര്‍, Kaanathoor.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL