ദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ഒന്നര വര്‍ഷം തടവും പിഴയും
Sep 25, 2011, 15:54 IST
കാഞ്ഞങ്ങാട്: ദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ഒന്നര വര്‍ഷം തടവും പിഴയും. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍ക്കാരായ ദമ്പതികളെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ച കേസിലാണ് പ്രതി എം.പി. രവി(43)യെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജ്സ്ട്രേറ്റ് കോടതി (രണ്ട്) ശിക്ഷിച്ചത്. ഒന്നരവര്‍ഷം തടവിനും 1000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചത്. 2008 മെയ് ഒന്നിന് നീലേശ്വരം പേരോല്‍ പട്ടേന ലക്ഷം വീട് കോളനിയിലെ ചന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ചന്ദ്രന്റെ ഭാര്യ ചെനിയ(35)യെ വെട്ടിപരിക്കേല്‍പ്പിക്കുകയും തടയാന്‍ ചെന്ന ചന്ദ്രനെയും പരിക്കേല്‍പ്പിക്കുകയും ചെയ്തതാണ് കേസ്.
Keywords: court-order, Kanhangad, kasaragod, case







