city-gold-ad-for-blogger
Aster MIMS 10/10/2023

എസ്.വൈ.എസ് ഹജ്ജ് പഠന ക്യാമ്പ് സംഘടിപ്പിച്ചു

എസ്.വൈ.എസ് ഹജ്ജ് പഠന ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: ഈ വര്‍ഷം ഹജ്ജ് കര്‍മത്തിനു പുറപ്പെടുന്നവര്‍ക്കായി ജില്ലാ എസ്.വൈ.എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപല്‍ ടൗണ്‍ ഹാളില്‍ സമ്പൂര്‍ണ ഹജ്ജ് പഠന ക്യാമ്പ് സംഘടിപ്പിച്ചു. അഞ്ഞൂറിലേറെ സ്ത്രീകളടക്കം ആയിരത്തിലേറെ ഹാജിമാര്‍ സംബന്ധിച്ച ക്യാമ്പില്‍ ഹജ്ജ് കര്‍മങ്ങള്‍ വിശദീകരിച്ച് പ്രമുഖ പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമിയാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഹജ്ജ് മുന്നൊരുക്കം യാത്രാ മര്യാദകള്‍, ഉംറ, ഹജ്ജിന്റെ വിവിധ കര്‍മങ്ങള്‍ തുടങ്ങി ഹജ്ജുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്ത ക്യാമ്പ്
ഹാജിമാര്‍ക്ക് പ്രായോഗിക പരിശീലനമായി.
രാവിലെ സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ ബാഹ്യവും ആന്തരികവുമായ വിശുദ്ധിയാണ് ഹജ്ജ് പ്രദാനം ചെയ്യുത്. എല്ലാ ബാധ്യതകളും കടപ്പാടുകളും തീര്‍ത്തു വേണം ഹജ്ജിനു പുറപ്പെടേണ്ടത്. അല്ലാഹുവിന്റെ തൃപ്തിയല്ലാതെ മറ്റൊും ഹജ്ജ് കൊണ്ട് പ്രതീക്ഷിക്കാന്‍ പാടില്ല. സ്വീകാര്യ യോഗ്യമായ ഹജ്ജിന് സ്വര്‍ഗം പ്രതിഫലമായി നല്‍കാമെ് അല്ലാഹു ഉറപ്പ് നല്‍കിയിട്ടുണ്ട്. തങ്ങള്‍ പറഞ്ഞു.
എസ് വൈ എസ് സംസ്ഥാന ഹജ്ജ്‌സെല്‍ ചീഫ് അമീര്‍ അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അധ്യക്ഷത വഹിച്ചു. മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചട്ടുംകുഴി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ്‌ലിയാര്‍, എ.ബി മൊയ്തു സഅദി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, ഏണിയാടി അബ്ദുല്‍ കരീം സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ആലമ്പാടി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, ഗഫാര്‍ സഅദി രണ്ടത്താണി, ചിത്താരി അബ്ദുല്ല സഅദി, ഹസ്ബുല്ലാഹ് തളങ്കര, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ നന്ദി പറഞ്ഞു.
വൈകിട്ട് നടന്ന സമാപന ദുആ സദസ്സിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി. നിസ്‌കാരത്തിനും ഉച്ചഭക്ഷണത്തിനും ക്യാമ്പില്‍ സൗകര്യമൊരുക്കിയിരുന്നു.

Keywords: SYS, Kasaragod, Hajj, Hajj camp, Kootambara Abdul Rahman Darimi, ഹജ്ജ്, എസ്.വൈ.എസ്.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL