Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

പ്രിയങ്കയെ ഷാരൂഖിന്റെ ഭാര്യ വീട്ടില്‍ വിളിച്ചുവരുത്തി അപമാനിച്ചു


പുതിയ ചിത്രമായ റാവണില്‍ ഒരുമിച്ച് അഭിനയിച്ചതോടെ ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും ഉറ്റസുഹൃത്തുക്കളായി മാറിയത്‌ ബോളീവുഡില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. സൗഹൃദത്തിന്റെ വാര്‍ത്ത ഷാരൂഖിന്റെ ഭാര്യ ഗൗരിയുടെ കാതിലെത്തിയതോടെ ഗൗരി അസ്വസ്ഥയാകാന്‍ തുടങ്ങിയെന്നാണ്‌ പാപ്പരാസികള്‍ പറയുന്നത്. ഏതായാലും പാപ്പരാസികളുടെ സംസാരം ഏറെക്കുറെ സത്യമാണെന്നുവേണം കരുതാന്‍.

ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഷാരൂഖിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ പ്രിയങ്കയെ ഗൗരി കിട്ടുന്നിടത്തെല്ലാം അവഗണിക്കാനും അപമാനിക്കാനും ഉല്‍സാഹം കാണിച്ചു. വിരുന്നിനിടയില്‍ പ്രിയങ്കയെ വിഷ് ചെയ്യാനായി അടുത്തേയ്ക്ക് ചെന്ന ഋത്വിക് റോഷനെ ഗൗരി പിടിച്ചുവലിച്ചുകൊണ്ടുപോയി മറ്റൊരു സുഹൃത് വലയത്തില്‍ ചേര്‍ക്കുകയായിരുന്നു. വിരുന്നില്‍ ആരും പ്രിയങ്കയുമായി അടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച ഗൗരി അക്ഷരാര്‍ത്ഥത്തില്‍ പ്രിയങ്കയെ ഒറ്റപ്പെടുത്തുകയായിരുന്നു. വിളിച്ചു വരുത്തി അപമാനിച്ച സ്ഥിതിക്ക് ഇനി ക്ഷണിച്ചാലും ഷാരൂഖിന്റെ വീട്ടിലേക്കില്ലെന്നാണ്‌ പ്രിയങ്കയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Post a Comment