city-gold-ad-for-blogger
Aster MIMS 10/10/2023

ഖുര്‍ആന്‍ പാരായണ മത്‌സരം: മുഹമ്മദ് മുനീബിന് ഒന്നാം സ്ഥാനം

ദുബൈ: ദുബൈ ഔഖാഫിന് കീഴിലുള്ള ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌വിഭാഗം യു.എ.ഇ തലത്തില്‍ നടത്തിയ 'മോസ്റ്റ്ബ്യൂട്ടിഫുള്‍ റെസിറേറഷന്‍ കോണ്‍ടസ്റ്റി'ല്‍ 15 വയസിന്മുകളിലുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലയാളി വിദ്യാര്‍ത്ഥിയായ ഹാഫിള് മുഹമ്മദ് മുനീബ് ഹുസൈന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

15,000 ദിര്‍ഹമും സര്‍ട്ടിഫിക്കററും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ഇതേ മത്സരത്തില്‍ 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിലും മുനീബ്‌സമ്മാനം നേടിയിരുന്നു. ദുബൈയില്‍ ബിസിനസ്‌നടത്തുന്ന കാസര്‍കോട് ജില്ലയിലെ തളങ്കര പടിഞ്ഞാര്‍ സ്വദേശികളായ മുഹമ്മദ് ബ്രദര്‍, നസീറ ദമ്പതികളുടെ മകനാണ് മുനീബ്.

ഖുര്‍ആന്‍ പാരായണ മത്‌സരം: മുഹമ്മദ് മുനീബിന് ഒന്നാം സ്ഥാനംഎന്‍.ഐ.എം. സ്‌കൂളില്‍ സി.ബി.എസ്.ഇ. സിലബസില്‍ 10-ാം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 250ഓളം മത്സരാര്‍ത്ഥികളാണ് നാല്‌വിഭാഗങ്ങളിലായി പങ്കെടുത്തത്. അല്‍ഖിസൈസിലെ ഇസ്‌ലാഹി ഓഡിറേറാറിയത്തിലായിരുന്നു ഫൈനല്‍ മത്സരങ്ങള്‍ നടന്നത്. മകന്റെ നേട്ടത്തില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്‍ടെന്നും അല്ലാഹുവിന്‌സ്തുതി അര്‍പ്പിക്കുന്നുവെന്നും പിതാവ് മുഹമ്മദ്പറഞ്ഞു.

വളരെ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ ഹാഫിള് ആയ മുനീബ് യു.എ.ഇ തലത്തില്‍ നടന്ന വിവിധ ഖുര്‍ആന്‍ ഹിഫ്‌ള് മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്‍ടണ്ട്. ആകര്‍ഷകവും ഹൃദ്യവുമായ ശൈലിയില്‍ ഖുര്‍ആന്‍ പാരായണം നടത്തുന്ന മുനീബിന്റെ ഖിറാഅത്ത്‌കേട്ട പല പ്രമുഖ പണ്ഡിതന്‍മാരും മുനീബിനെ പ്രശംസിച്ചിട്ടുണ്‍ടണ്ട്. അഭിമാനര്‍ഹമായ നേട്ടം കൈവരിച്ച ഹാഫിള് മുനീബിനെ ദുബൈ സുന്നി സെന്റര്‍, എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേററ് കെ.എം.സി.സി. ഭാരവാഹികള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Keywords: Muhammed Muneeb Hussain, Dubai, Competition, Kasaragod, Thalangara, Quran Competition.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL